ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നു; വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി

By Desk Reporter, Malabar News
VD-Satheeshan,-Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

“പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ വിഡി സതീശന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു,”- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് സ്‌ഥാനം പുഷ്‌പകിരീടമല്ലെന്ന വിശ്വാസം ഉണ്ടെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സ്‌ഥാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാൻ കഠിന പരിശ്രമം നടത്തുമെന്നുമായിരുന്നു വിഡി സതീശന്റെ പ്രതികരണം.

പൊതുജനങ്ങളുടെ വിശ്വാസം ആർജിക്കുകയാണ് ആദ്യ പദ്ധതി. പ്രവർത്തകർക്ക് ആത്‌മവിശ്വാസം പകരുക എന്നതാണ് ആദ്യ ദൗത്യം. വർഗീയ ശക്‌തികളെ ഇല്ലാതാക്കും. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കും. സർക്കാരിനെ വെല്ലുവിളിക്കാനില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് സർക്കാരിനൊപ്പം ഉണ്ടാകുമെന്നും ഹൈക്കമാൻഡ് തീരുമാനം വന്നതിന് പിന്നാലെ വിഡി സതീശൻ പറഞ്ഞിരുന്നു.

Also Read:  ലാലിഗ; കിരീടം ആർക്കെന്ന് ഇന്നറിയാം, ‘മാഡ്രിഡ്’ ടീമുകൾ കലാശപ്പോരിന് ഇറങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE