ഉത്തരേന്ത്യയിൽ അതിശൈത്യം; വ്യാഴാഴ്‌ച വരെ ശീത തരംഗത്തിന് സാധ്യത

By Staff Reporter, Malabar News
winter-in-north-india
Ajwa Travels

ന്യൂഡെൽഹി: ജനുവരി അടുത്തതോടെ ഉത്തരേന്ത്യയിൽ അതി ശൈത്യം. വടക്കൻ സംസ്‌ഥാനങ്ങളിൽ അടുത്ത വ്യാഴാഴ്‌ച വരെ ശീത തരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നുദിവസം ഡെൽഹിയടക്കമുള്ള വടക്കു-പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ ശൈത്യം കൂടുതൽ ശക്‌തമാകും എന്നാണ് മുന്നറിയിപ്പ്.

ഡെൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തി കഴിഞ്ഞു. ജമ്മു കശ്‌മീരിൽ ശക്‌തമായ മഞ്ഞ് വീഴ്‌ച തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്‌ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളും അതി ശൈത്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ ശീതക്കാറ്റും ശക്‌തി പ്രാപിച്ചിട്ടുണ്ട്.

രാജസ്‌ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില -2.6 ഡിഗ്രിയാണ്. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയായി. പഞ്ചാബിലെ അമൃത്‌സറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -0.5 ഡിഗ്രിയാണ്. ജനുവരിയോടെ ശൈത്യം കൂടുതൽ കനത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.

Read Also: കെഎസ്ആർടിസി ശമ്പളം ഇന്ന് മുതൽ; സർവീസുകൾ മുടക്കരുതെന്ന് സിഎംഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE