ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് 25 കിലോമീറ്റർ പദയാത്ര സംഘടിപ്പിച്ചു

By Desk Reporter, Malabar News
Nabeel Naithalloor_ Ezhuvathiruthy Congress
Ajwa Travels

മലപ്പുറം: പൊന്നാനി നഗരസഭയിലെ ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി 25 കിലോമീറ്റർ പദയാത്ര സംഘടിപ്പിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് നബീൽ നൈതല്ലൂരാണ് ജാഥക്ക് നേതൃത്വം നൽകിയത്.

നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948 ജനുവരി 30ന് രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധി രക്‌തസാക്ഷിത്വം വരിച്ചതിന്റെ 72ആം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായും കെപിസിസിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചും നടത്തിയതായിരുന്നു പദയാത്ര. 100 കണക്കിന് പ്രവർത്തകരാണ് ജാഥയെ അനുഗമിച്ചത്; നബീൽ നൈതല്ലൂർ പറഞ്ഞു.
Ezhuvathiruthi Congress organized a 25 km walk

ജാഥാക്യാപ്റ്റൻ നബീൽ നൈതല്ലൂരിന് മുൻ എംപി സി ഹരിദാസ് പതാക നൽകി ഉൽഘാടനം ചെയ്‌തു. സമാപന പൊതുയോഗം കെപിസിസി എക്‌സിക്യൂട്ടീവ് അംഗം വി സെയ്‌ദ്‌ മുഹമ്മദ് തങ്ങളാണ് ഉൽഘാടനം ചെയ്‌തത്‌.

Most Read: രാജസ്‌ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE