‘ഫെയിം 2’ പദ്ധതി വിജയം; രാജ്യത്തെ ഇലക്‌ട്രിക് വാഹന വിൽപന കുതിക്കുന്നു

By Staff Reporter, Malabar News
fame-2-project
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി, കേന്ദ്ര സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ച ഫെയിം 2 (FAME-II) സ്‌കീമിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് അടിവരയിട്ട് കൊണ്ട് ഇന്ത്യയില്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പന കഴിഞ്ഞ കുറച്ചുനാളുകളായി ഗണ്യമായി വര്‍ധിക്കുന്ന കാഴ്‌ചയാണ് കാണാന്‍ സാധിക്കുന്നത്.

പദ്ധതിയുടെ ഒന്നാം ഘട്ടം വിജയമായതോടെയാണ് സർക്കാർ ഇതിന് കൂടുതൽ പ്രാധാന്യം നൽകാൻ തീരുമാനിച്ചത്. ഈ തീരുമാനം ശരിവെച്ചുകൊണ്ട് ഇലക്‌ട്രിക് വാഹനവിൽപന കുതിച്ചുയരുകയാണ്. കേന്ദ്ര സര്‍ക്കാരിനൊപ്പം തന്നെ വിവിധ സംസ്‌ഥാന സര്‍ക്കാരുകള്‍ കൂടി സബ്‌സിഡികളും, വിവിധ രീതിയിലുള്ള ഇളവുകളും നല്‍കിയതോടെ പല സംസ്‌ഥാനങ്ങളിലും ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പന വർധിക്കുകയാണ്.

ഇതിന് പിന്നാലെ ഇപ്പോള്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ ലഭിക്കാനുള്ള കാത്തിരിപ്പ് കാളയളവ് രണ്ട് മാസത്തോളം ഉയര്‍ന്നിരിക്കുകയാണ്. ഡിമാൻഡ് വർധിച്ചതോടെയാണ് ബുക്കിങ് കാലാവധിയും നീളുന്നത്. വിപണി വലുതായതോടെ ഇരുചക്ര വാഹനങ്ങളുടെ വില്‍പന ആഴ്‌ചയില്‍ 700 യൂണിറ്റില്‍ നിന്ന് 5,000 യൂണിറ്റുകൾ വരെയായി കൂടിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഇലക്‌ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നു എന്നതിന്റെ സൂചനയാണിത്.

Read Also: ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട്; ഇഡി അന്വേഷണത്തിന് എതിരെ ആമസോൺ കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE