യുപിയിൽ കർഷകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

By Staff Reporter, Malabar News
up-protest

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുകൂട്ടര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് കാട്ടി ചിത്രങ്ങള്‍ സഹിതം ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ട്വീറ്റ് ചെയ്‌തു.

സോറം ഗ്രാമത്തില്‍ ബിജെപി പ്രവർത്തകരും കര്‍ഷകരും തമ്മിൽ സംഘര്‍ഷമുണ്ടായി എന്നാണ് ട്വീറ്റ്. സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഗ്രാമവാസികള്‍ക്കെതിരെ ഗുണ്ടായിസമാണ് കാട്ടുന്നതെന്നും കര്‍ഷക സമരത്തെ അനുകൂലിച്ചില്ലെങ്കിലും ഇത്തരം അടിച്ചമര്‍ത്തലുകള്‍ നിര്‍ത്തണമെന്നും ട്വീറ്റില്‍ പറയുന്നു.

സംഭവത്തില്‍ ഇരുവിഭാഗങ്ങളും നല്‍കിയ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പൊലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ കാര്‍ഷിക നിയമങ്ങളെ ചൊല്ലി ബിജെപിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്‌തമാവുകയാണ്. കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ എത്തിയ കേന്ദ്രമന്ത്രി സഞ്‌ജീവ് ബാല്യന് ഞായറാഴ്‌ച ഷിംലയില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. മന്ത്രിയുടെ വാഹന വ്യൂഹം ട്രാക്‌ടര്‍ ഉപയോഗിച്ചാണ് ഗ്രാമവാസികള്‍ തടഞ്ഞത്.

Read Also: കത്‌വ ഫണ്ട് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE