കര്‍ഷക സമരം; ചര്‍ച്ചക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് സംഘടനകള്‍

By Syndicated , Malabar News
Delhi chalo march_Malabar news
Rep. Image
Ajwa Travels

ന്യൂഡെല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള യോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് കര്‍ഷകര്‍. 507 കര്‍ഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചര്‍ച്ചക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ പരസ്‌പരം  ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ വ്യക്‌തമാക്കി.

അതേസമയം,  കര്‍ഷക സംഘടന നേതാക്കളുമായി കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  രണ്ടാം വട്ട ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായി കൂടിക്കാഴ്‌ച നടത്തും. വിവാദ ബില്ല് എടുത്തുകളയാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

Read also: ഒത്തുതീര്‍പ്പിന് കേന്ദ്രം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE