നീറ്റ് പരീക്ഷ ആശങ്ക; തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു

By News Desk, Malabar News
suicide
Ajwa Travels

ചെന്നൈ: നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു. അരിയല്ലൂര്‍ ടി പെരൂര്‍ സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴിയാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നീറ്റ് പരീക്ഷ എഴുതിയതിന് ശേഷം പരാജയപ്പെടും എന്ന ഭീതിയിലായിരുന്നു കനിമൊഴിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് സേലത്ത് നീറ്റ് പരീക്ഷ പേടിയില്‍ മറ്റൊരു വിദ്യാര്‍ഥി ആത്‌മഹത്യ ചെയ്‌തിരുന്നു. സേലം മേട്ടൂര്‍ സ്വദേശി ധനുഷാണ് ആത്‌മഹത്യ ചെയ്‌തത്‌. നീറ്റ് പരീക്ഷയ്‌ക്ക്‌ വേണ്ടി തയാറെടുക്കുന്നതിനിടെ ആണ് ധനുഷ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ധനുഷ് ആത്‌മഹത്യ ചെയ്‌തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. 12ആം ക്ളാസിലെ മാര്‍ക്ക് അടിസ്‌ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

Kerala News: കെപി അനിൽ കുമാർ കോണ്‍ഗ്രസ് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE