ക്ഷേമപെൻഷന് തുക അനുവദിച്ചു ധനവകുപ്പ്; തിങ്കളാഴ്‌ച മുതൽ വിതരണം

By Trainee Reporter, Malabar News
Two months welfare pension will be paid together; Finance Minister
Ajwa Travels

തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക നൽകാനായി തുക അനുവദിച്ചു ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. അടുത്ത തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശികയാണ് നൽകാനുള്ളത്. ഇതിൽ ഒരുമാസത്തെ കുടിശിക നൽകുമെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചത്.

പണം കണ്ടെത്താൻ വൈകിയതാണ് വിതരണം വൈകാൻ കാരണമായതെന്നും ധനമന്ത്രി അറിയിച്ചു. നവകേരള സദസ് തുടങ്ങും മുൻപ് ഒരുമാസത്തെ കുടിശിക എങ്കിലും നൽകാനാണ് സർക്കാർ ശ്രമം. കേരളത്തിന് കിട്ടാനുള്ളത് കേന്ദ്രത്തിൽ നിന്ന് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി വിമർശിച്ചു. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്‌ഥാനത്തിന്‌ നൽകാനുണ്ട്. ഇത് കേന്ദ്രം നമുക്ക് തരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Most Read| ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE