ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം

യുഎസ് ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് അംഗീകാരം നൽകിയത്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിൻ 'എക്‌സ്‌ചിക്' എന്ന പേരിൽ വിപണിയിലെത്തും. 18 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കുക.

By Trainee Reporter, Malabar News
chikungunya
Representational image
Ajwa Travels

ആഗോളതലത്തിൽ തന്നെ ആരോഗ്യ ഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ 15 വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, ഇതിന് ഫലപ്രദമായ മരുന്നുകളൊന്നും കണ്ടെത്തിയിരുന്നില്ല. ഇപ്പോഴിതാ, ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്.

യുഎസ് ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് അംഗീകാരം നൽകിയത്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിൻ ‘എക്‌സ്‌ചിക്’ എന്ന പേരിൽ വിപണിയിലെത്തും. 18 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കുക.

പേശിയിലേക്ക് ഇഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണിത്. നോർത്ത് അമേരിക്കയിൽ രണ്ടു ഘട്ടങ്ങളായി നടത്തിയ ക്ളിനിക്കൽ ട്രയലിനൊടുവിലാണ് വാക്‌സിന്റെ സുരക്ഷിതത്വം വ്യക്‌തമായത്‌. 18 വയസും അതിന് മുകളിലും പ്രായമുള്ള 3500 പേരിലാണ് ട്രയൽ നടത്തിയത്.

എന്താണ് ചിക്കുൻഗുനിയ

ശക്‌തമായ പനി, സന്ധിവേദനകൾ, ചർമത്തിലുണ്ടാകുന്ന ചുവന്നു തടിച്ച പാടുകൾ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ആൽഫാ വൈറസുകളാണ് രോഗകാരികളായ വൈറസുകൾ. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ശരീരത്തിലെ വലുതും ചെറുതുമായ നിരവധി സന്ധികളെ ഒരുമിച്ചു ബാധിക്കുന്ന സന്ധിവേദനകൾ രോഗത്തിന്റെ പ്രത്യേകതയാണ്.

സാധാരണയായി ആഴ്‌ചകൾക്കുള്ളിൽ തന്നെ അപ്രത്യേക്ഷമാകുന്ന സന്ധിവേദനകൾ, കുട്ടികളിലും പ്രായമേറിയവരിലും മറ്റു സന്ധിവാത രോഗങ്ങൾ ഉള്ളവരിലും മാസങ്ങളോളം നീണ്ടുനിന്നേക്കാം. സാധാരണ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത ചിക്കുൻഗുനിയ, അപൂർവമായി നവജാത ശിശുക്കളിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ്, എൻസിഫലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കാം.

രോഗവാഹകർ

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പ്‌ളാസ്‌റ്റിക് പാത്രങ്ങളിലും ചിരട്ടകളിലും മറ്റും ശേഷിക്കപ്പെടുന്ന ജലത്തിലാണ് ഈഡിസ് കൊതുകുകൾ പ്രജനനം നടത്തുന്നത്. പകൽ സമയങ്ങളിലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. പെൺ കൊതുകുകളാണ് രോഗവ്യാപനം നടത്തുന്നത്.

ഒരിക്കൽ രോഗബാധിതരായവരിൽ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർധിക്കുന്നത് കൊണ്ട് വീണ്ടും രോഗമുണ്ടാവാനുള്ള സാധ്യത കുറവാണ്. ചിക്കുൻ ഗുനിയ ഒരു വൈറസ് രോഗമായതുകൊണ്ട് ചികിൽസയ്‌ക്കായി ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല. ആവശ്യത്തിന് വിശ്രമം, പനി കുറയാനുള്ള പാരസിറ്റമോൾ പോലെയുള്ള ലഘുവേദന സംഹാരികൾ തുടങ്ങിയവ മാത്രം മതിയാകും ചികിൽസയ്‌ക്ക്

Most Read| ‘പലസ്‌തീനികൾ ഗാസ വിട്ടുപോകണം’; വെടിനിർത്തലിന് ഇടവേള നൽകി ഇസ്രയേൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE