ക്ഷേമനിധി അംഗങ്ങൾക്ക് ധനസഹായം; 210 കോടി രൂപ വിതരണം ചെയ്യും

By Desk Reporter, Malabar News
kerala financial crisis
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ധനസഹായം വിതരണം ചെയ്യുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

എല്ലാ തൊഴിലാളികൾക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. ധനക്കമ്മിയുള്ള ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും. ബന്ധപ്പെട്ട ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബർ കമ്മീഷണർ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്- 7,11,13,000 രൂപ, കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്- 9,00,00,000 രൂപ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്- 52,50,00,000 രൂപ, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്- 1,40,00,000 രൂപ, കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ്- 25,03,79,000 രൂപ, കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് (സ്‌കാറ്റേർഡ്)- 1,30,00,000 രൂപ, കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ്- 22,50,00,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്യുക.

കൂടാതെ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്- 61,00,00,000 രൂപ, കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ വർക്കേഴ്‌സ് വെൽഫെയർ ബോർഡ്- 22,50,00,000, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്- 1,12,05,000, കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്- 63,00,000, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, വലിയ തോട്ടങ്ങൾ (ചീഫ് ഇൻസ്‌പെ‌ക്‌ടർ ഓഫ് പ്ളാന്റേഷൻസ്), പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ എന്നിവ 6,23,01,000 രൂപയും വിതരണം ചെയ്യും.

Most Read:  ആശുപത്രികളുടെ മുഖഛായ മാറ്റാൻ മാസ്‌റ്റർ പ്ളാൻ; 2.10 കോടി രൂപ അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE