ആശുപത്രികളുടെ മുഖഛായ മാറ്റാന്‍ മാസ്‌റ്റര്‍ പ്ളാന്‍; 2.10 കോടി രൂപ അനുവദിച്ചു

By Staff Reporter, Malabar News
hospital
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്‌റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചതായി അറിയിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം സാക്ഷാല്‍ക്കരിക്കുന്നത്.

ആധുനിക രീതിയില്‍ ആശുപത്രി നിര്‍മിച്ച് രോഗീ സൗഹൃദമാക്കുന്ന തരത്തിലാണ് മാസ്‌റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. എല്ലാ സ്‌പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂര്‍ണ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മാസ്‌റ്റര്‍ പ്ളാന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പ്ളാന്‍ തയ്യാറാക്കുന്ന മുറയ്‌ക്ക് കിഫ്ബിയിലൂടെ ഫണ്ട് ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

കെട്ടിടം, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും ഉൾപ്പെടുന്ന മാസ്‌റ്റര്‍ പ്ളാനിൽ ആധുനിക ലേബര്‍ റൂം, കുട്ടികളുടെ വാര്‍ഡ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, സൗകര്യപ്രദമായ രോഗീ സൗഹൃദ ഒപി, കാത്തിരുപ്പ് കേന്ദ്രം, മോഡേണ്‍ ഡ്രഗ് സ്‌റ്റോര്‍, ഫാര്‍മസി, ലബോറട്ടറി, എക്‌സ്‌റേ, സിടി എന്നീ സൗകര്യങ്ങളുണ്ടാകും.

മാസ്‌റ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ അനുമതി നല്‍കിയ ആശുപത്രികൾ:

തിരുവനന്തപുരം തൈക്കാട് സ്‍ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം, കൊല്ലം കടയ്‌ക്കല്‍ താലൂക്ക് ആശുപത്രി, ശാസ്‌താംകോട്ട താലൂക്ക് ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, ആലപ്പുഴ കായംകുളം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോട്ടയം ചങ്ങനാശേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പീരുമേട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, കോതമംഗലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, അരീക്കോട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വണ്ടൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രി, ഫറൂഖ് താലൂക്ക് ആശുപത്രി, കുറ്റിയാടി താലൂക്ക് ആശുപത്രി, വയനാട് വൈത്തിരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കണ്ണൂര്‍ മങ്ങാട്ടുപറമ്പ് സ്‍ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി.

Most Read: ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണം; അറസ്‌റ്റ് ചെയ്‌താൽ ഇടക്കാല ജാമ്യം അനുവദിക്കണം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE