എറണാകുളം മെഡിക്കല്‍ കോളേജ്; പുതിയ ബ്ളോക്കിന് 23.75 കോടി അനുവദിച്ചു

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന എമര്‍ജസി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ ബ്ളോക്കിന് കേന്ദ്ര സര്‍ക്കാര്‍ 23.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

മെഡിക്കല്‍ കോളേജിന്റെ ഭാഗമായ 48 സെന്റ് സ്‌ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നൂതന സംവിധാനത്തോടെയുള്ള എമര്‍ജന്‍സി കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, അത്യാഹിത വിഭാഗം എന്നിവ ഈ ബ്ളോക്കില്‍ സജ്‌ജമാക്കുമെന്ന് മന്ത്രി പറഞ്ഞു.

അത്യാഹിത വിഭാഗത്തിനോട് അനുബന്ധിച്ച് ട്രയാജ് സംവിധാനം, അള്‍ട്രാ സൗണ്ട്, സിടി സ്‌കാന്‍ സംവിധാനം എന്നിവയുണ്ടാകും.

മുകളിലത്തെ നിലകളില്‍ ട്രോമ കെയര്‍ ചികിൽസക്കുള്ള ഓപ്പറേഷന്‍ തിയേറ്ററുകള്‍, സ്‌പെഷ്യലൈസ്‌ഡ്‌ ഐസിയു റൂമുകള്‍, ചെറിയ വാര്‍ഡുകള്‍ എന്നിവയുമുണ്ടാകും. അനുബന്ധമായി ഇതിനുവേണ്ട ലാബ് ടെസ്‌റ്റിങ്‌ സൗകര്യവും ഉണ്ടാകുന്ന് മന്ത്രി അറിയിച്ചു.

Most Read: പെഗാസസ്‌; സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE