സാമ്പത്തിക പ്രതിസന്ധി; സർക്കാർ വകുപ്പുകളുടെ പഞ്ചനക്ഷത്ര സൗകര്യങ്ങൾക്ക് വിലക്ക്

സർക്കാർ വകുപ്പുകളും, സർക്കാർ ധനസഹായം സ്വീകരിക്കുന്ന സ്‌ഥാപനങ്ങളും സെമിനാർ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവ നടത്താൻ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ് നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
financial crisis
Ajwa Travels

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചിലവ് ചുരുക്കൽ നടപടിയുമായി സംസ്‌ഥാന സർക്കാർ. സർക്കാർ വകുപ്പുകളും, സർക്കാർ ധനസഹായം സ്വീകരിക്കുന്ന സ്‌ഥാപനങ്ങളും സെമിനാർ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവ നടത്താൻ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ് നിർദ്ദേശം നൽകി.

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ചിലവുകൾ ചുരുക്കണമെന്നാണ് ധനവകുപ്പിന്റെ അറിയിപ്പ്. നിർദ്ദേശം ലംഘിച്ചാൽ ഉദ്യോഗസ്‌ഥരിൽ നിന്ന് പലിശ സഹിതം ചിലവ് തിരികെ പിടിക്കുമെന്നും മുന്നറിയിപ്പ് നൽകി. സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്‌ഡ്‌ സ്‌ഥാപനങ്ങൾ, തദ്ദേശ സ്‌ഥാപനങ്ങൾ, സർക്കാർ സഹായം കൈപ്പറ്റുന്ന സ്‌ഥാപനങ്ങൾ തുടങ്ങിയവ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തങ്ങൾക്ക് കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം.

നിർദ്ദേശത്തിന് വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചിലവുകൾ, മുൻകൂറുകൾ തിരിച്ചടക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്‌ഥരിൽ നിന്നും പലിശ സഹിതം ചിലവുകൾ തിരിച്ചു പിടിക്കും. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ വകുപ്പ് സെക്രട്ടറിക്ക് വ്യവസ്‌ഥയിൽ ഇളവ് അനുവദിക്കാമെന്നും ധനവകുപ്പ് അറിയിച്ചു.

Most Read| ക്രമക്കേട്; വിഎസ്‌എസ്‌സി ഞായറാഴ്‌ച നടത്തിയ റിക്രൂട്ട്മെന്റ്‌ പരീക്ഷ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE