ക്രമക്കേട്; വിഎസ്‌എസ്‌സി ഞായറാഴ്‌ച നടത്തിയ റിക്രൂട്ട്മെന്റ്‌ പരീക്ഷ റദ്ദാക്കി

രാജ്യവ്യാപകമായി വിഎസ്‌എസ്‌സി നടത്തിയ പരീക്ഷയിലായിരുന്നു ക്രമക്കേട്. തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശികളായ സുനിൽ, സുമിത്ത് എന്നിവരെയാണ് ആദ്യം അറസ്‌റ്റ് ചെയ്‌തത്‌. പിന്നാലെ നാല് പേരെ കൂടി അറസ്‌റ്റ് ചെയ്യുകയായിരുന്നു.

By Trainee Reporter, Malabar News
VSSC has cancelled the recruitment exam conducted on Sunday
Rep. Image

തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വിഎസ്‌എസ്‌സി) ഞായറാഴ്‌ച നടന്ന റിക്രൂട്ട്മെന്റ്‌ പരീക്ഷ റദ്ദാക്കി. പരീക്ഷാ ക്രമക്കേടിന് തുടർന്നാണ് നടപടി. ടെക്‌നീഷ്യൻ B കാറ്റഗറി, ഡ്രൗട്ട്‌സ്‌മാൻ B, റേഡിയോഗ്രാഫർ A എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്‌എസ്‌സി അറിയിച്ചു.

രാജ്യവ്യാപകമായി വിഎസ്‌എസ്‌സി നടത്തിയ പരീക്ഷയിലായിരുന്നു ക്രമക്കേട്. തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശികളായ സുനിൽ, സുമിത്ത് എന്നിവരെയാണ് ആദ്യം അറസ്‌റ്റ് ചെയ്‌തത്‌. പിന്നാലെ നാല് പേരെ കൂടി അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. പരീക്ഷക്കെത്തുന്ന ഹരിയാന സ്വദേശികൾ തട്ടിപ്പ് നടത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

ഇത് സംബന്ധിച്ച് അന്വേഷണത്തിന് പ്രത്യേക സംഘം രുപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്‌പി കരുണാകരനാണ് അന്വേഷണത്തലവൻ. മ്യൂസിയം, കന്റോൺമെന്റ്‌, മെഡിക്കൽ കോളേജ്, സൈബർ സെൽ സിഐമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. മൂന്ന് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ഹരിയാനയിൽ നിന്നുള്ള കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പോലീസ് തീരുമാനം.

പരീക്ഷയിൽ ആൾമാറാട്ടം നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും. തലസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. ഇതിൽ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പരീക്ഷ എഴുതിയ ആളാണ് പിടിയിലായ സുമിത്ത്. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതിയ ആളാണ് സുനിൽ. സുനിതിനെ മെഡിക്കൽ കോളേജ് പോലീസും സുനിലിനെ മ്യൂസിയം പോലീസുമാണ് അറസ്‌റ്റ് ചെയ്‌തത്‌.

ഇവർ വയറിൽ ബെൽറ്റ് കെട്ടി ഫോൺ സൂക്ഷിച്ച ശേഷം ചോദ്യപേപ്പറിലെ ചോദ്യങ്ങൾ സ്‌ക്രീൻ വ്യൂവർ വഴി പുറത്തുള്ളയാൾക്ക് ഷെയർ ചെയ്‌തു. ശേഷം ബ്ളൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് എഴുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി.സുമിത്ത് 8070 ചോദ്യങ്ങൾക്കും സുനിൽ 30 ചോദ്യങ്ങൾക്കും ഉത്തരമെഴുതി.

Most Read| വീണക്കെതിരായ നികുതി വെട്ടിപ്പ് പരാതി; ജിഎസ്‌ടി കമ്മിഷണറേറ്റ് അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE