വീണക്കെതിരായ നികുതി വെട്ടിപ്പ് പരാതി; ജിഎസ്‌ടി കമ്മിഷണറേറ്റ് അന്വേഷിക്കും

By Trainee Reporter, Malabar News
mathew-kuzhalnadan-veena-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ നൽകിയ നികുതി വെട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്തും. ‘പരിശോധിക്കുക’ എന്ന കുറിപ്പോടെ പരാതി ധനമന്ത്രി കെഎൻ ബാലഗോപാൽ നികുതി സെക്രട്ടറിക്ക് കൈമാറി. ജിഎസ്‌ടി കമ്മീഷണറേറ്റാകും അന്വേഷണം നടത്തുന്നത്.

ശശിധരൻ കാർത്തിയുടെ സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണയുടെ കമ്പനിക്ക് കിട്ടിയ 1.72 കോടിക്ക് ഐജിഎസ്‌ടി അടച്ചോയെന്ന് പരിശോധിക്കണം എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. ഇത് കൂടാതെ, മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകൾ ഉണ്ടായിരുന്നതായും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.

1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക അതായത് 30.96 ലക്ഷം രൂപ ഐജിഎസ്‌ടി അടച്ചിട്ടില്ല എന്നതിനർഥം ഇത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിന് കിട്ടാനുള്ള ജിഎസ്‌ടി മുഴുവൻ പിടിച്ചെടുക്കുമെന്ന് പറഞ്ഞു ധനമന്ത്രി ഇഛാശക്‌തി ഉണ്ടെങ്കിൽ പണം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.

Most Read| വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പോലീസ് റിപ്പോർട് കിട്ടിയാൽ നടപടിയെടുക്കും- ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE