എറണാകുളം: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് റിപ്പോർട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പോലീസ് റിപ്പോർട് കിട്ടിയാൽ നടപടിയെടുക്കും. പോലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യവകുപ്പ് തന്നെയാണ്. കുറ്റക്കാർ ആരായാലും സംരക്ഷിക്കില്ല. കേസ് അട്ടിമറിക്കപ്പെടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘ആരോഗ്യവകുപ്പ് രണ്ടു അന്വേഷണം നടത്തി കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ കേസ് പോലീസ് അന്വേഷിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. ആരോഗ്യവകുപ്പ് അന്വേഷണത്തിൽ നിന്ന് പിൻമാറില്ല. ആരൊക്കെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകും. സർക്കാർ ഹർഷിനക്കൊപ്പമെന്ന നിലപാടിൽ മാറ്റമില്ല.’- ആരോഗ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ കണ്ടെത്തലും പോലീസിന്റെ അന്വേഷണ റിപ്പോർട്ടും രണ്ടു തട്ടിലാണ്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ കണ്ടെത്തലും പോലീസിന്റെ റിപ്പോർട്ടും രണ്ടുതട്ടിലാണ്. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയക്കിടയിലാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്നാണ് പോലീസ് കണ്ടെത്തൽ.
അതേസമയം, ഒരു എംആർഐ സ്‌കാനിങ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മാത്രം ഇങ്ങനെയൊരു കണ്ടെത്തലിലേക്ക് പോകാൻ സാധിക്കില്ലെന്നാണ് ജില്ലാ മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ജില്ലാ മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലിനെതിരെ സംസ്‌ഥാന മെഡിക്കൽ ബോർഡിന് ഹർഷിന അപ്പീൽ നൽകിയിട്ടുണ്ട്. ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർമാരെയും നഴ്‌സുമാരെയും അറസ്‌റ്റ് ചെയ്‌ത് കേസുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.
Most Read| ‘അതിജീവിതയുടെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റണം’; ദിലീപിന്റെ ആവശ്യം തള്ളി