ഡെല്‍ഹിയിലെ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം; രോഗികള്‍ സുരക്ഷിതരെന്ന് റിപ്പോർട്

By Staff Reporter, Malabar News
uk nursing home_fire
Ajwa Travels

ന്യൂഡെല്‍ഹി: വെസ്‌റ്റ് ഡെല്‍ഹിയിലെ വികാസ്‌പുരിയിലെ യുകെ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം. വ്യാഴാഴ്‌ച രാത്രി 11ഓടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. ആർക്കും അപകടത്തിൽ പരിക്കില്ല.

17 കോവിഡ് രോഗികള്‍ അടക്കം 27 രോഗികളാണ് സംഭവ സമയം നഴ്‌സിംഗ് ഹോമില്‍ ഉണ്ടായിരുന്നത്. തീപിടുത്തം ഉണ്ടായപ്പോള്‍ തന്നെ രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

ഒന്നാം നിലയിലെ സ്‌റ്റോര്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

Read Also: എന്‍ഡിഎയില്‍ കലാപം; ബിഡിജെഎസ് മുന്നണി വിട്ടേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE