ഡെല്‍ഹിയില്‍ വീടിന് തീപിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

By News Bureau, Malabar News
fire break out-four death
Ajwa Travels

ഡെല്‍ഹി: കെട്ടിടത്തിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഓള്‍ഡ് സീമാപുരിയിൽ ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വീട്ടിലുള്ളവരെ രക്ഷിക്കാനായില്ല.

ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു.

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നുമാണ് നാലു മൃതദേഹങ്ങളും കണ്ടെടുത്തത്. നാലുപേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് അഗ്‌നിശമനസേന അറിയിച്ചു. അതേസമയം അക്ഷയ് രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്.

നാല് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്‌ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Most Read: സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം; വീട്ടുപകരണങ്ങൾ അടിച്ചു തകർത്തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE