ഡെൽഹി: മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം. അപകടത്തിൽ 26 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ട് എന്നും അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
ലഭ്യമായ വിവരമനുസരിച്ച് തീപിടിത്തത്തിൽ പരുക്കേറ്റ 12 പേർ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. മൂന്ന് നിലകളിലായി തീ പടർന്നിട്ടുണ്ട് എന്നാണ് വിവരം. 24 ഫയർ എഞ്ചിനുകളാണ് സ്ഥലത്തുള്ളത്.
Read also: ബാബറി പോലെ ഗ്യാൻവാപി നഷ്ടപ്പെടാൻ അനുവദിക്കില്ല; ഉവൈസി