ഡെൽഹിയിൽ ഹോട്ടലിൽ തീപിടുത്തം; 2 മൃതദേഹങ്ങൾ കണ്ടെത്തി

By Staff Reporter, Malabar News
fire break out-delhi hotel
Ajwa Travels

ഡെൽഹി: ദ്വാരകയിലെ കൃഷ്‌ണ ഹോട്ടലിൽ തീപിടുത്തം. ഞായറാഴ്‌ച രാവിലെയാണ് ഹോട്ടലിൽ തീപിടുത്തമുണ്ടായത്. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

ഹോട്ടൽ കെട്ടിടത്തിനുള്ളിൽ ചിലർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. വിവരമറിഞ്ഞ് 8 ഫയർ എഞ്ചിനുകൾ സ്‌ഥലത്തെത്തി ഹോട്ടലിലെ തീയണച്ചു. രണ്ട് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിന്‌ ഒടുവിലാണ് തീ അണച്ചത്.

താഴത്തെ നിലയിലെ ഗോവണിയിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്‌ഥലത്തെത്തിയിട്ടുണ്ട്.

അർധ രാത്രിയിൽ ഹോട്ടലിൽ ഷോർട് സർക്യൂട്ട് ഉണ്ടായെന്നും എന്നാൽ അരമണിക്കൂറിന് ശേഷം വൈദ്യുതി തിരിച്ചെത്തിയെന്നും ദൃക്‌സാക്ഷി അറിയിച്ചു. പിന്നീട് രാവിലെ 7 മണിക്ക് ഉണർന്നപ്പോൾ ഹോട്ടലിനുള്ളിൽ വലിയ പുക ഉയരുന്നതാണ് കണ്ടതെന്നും ഉടൻ ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുക ആയിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

Most Read: ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്‌; പിന്നീട് തിരുത്തി കെ സുരേന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE