ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്‌; പിന്നീട് തിരുത്തി കെ സുരേന്ദ്രൻ

By Staff Reporter, Malabar News
K Surendran
Ajwa Travels

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫിസില്‍ ദേശീയ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പതാക തെറ്റായ രീതിയിൽ ഉയര്‍ത്തിയത്.

എന്നാൽ അബദ്ധം മനസിലാക്കിയ ഉടന്‍ ബിജെപി നേതാവ് തിരുത്തി. അതേസമയം കയര്‍ കുരുങ്ങിയതുകൊണ്ട് സംഭവിച്ചതാണ് എന്നാണ് നേതാക്കളുടെ വിശദീകരണം.

national flag-bjp

പതാക പകുതി ഉയര്‍ത്തി ‘ഭാരത് മാതാ കി’ എന്ന മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയപ്പോഴാണ് പതാക തല തിരിഞ്ഞാണ് ഉയർത്തുന്നതെന്ന കാര്യം ബോധ്യമായത്. അമളി പറ്റിയെന്ന് കണ്ടെത്തിയതോടെ പതാക തിരിച്ച് ഇറക്കുകയായിരുന്നു. ബിജെപി നേതാവ് ഒ രാജഗോപാലും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പാര്‍ട്ടി ആസ്‌ഥാനത്ത് നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ സുരേന്ദ്രന്‍ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന ബിജെപി നേതാവുമായ അയ്യപ്പന്‍ പിള്ളയെ ആദരിക്കുകയും ചെയ്‌തു. അതേസമയം ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതില്‍ കെ സുരേന്ദ്രനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Most Read: ‘സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ല’; സുധാകരന് മറുപടിയുമായി എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE