‘സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ല’; സുധാകരന് മറുപടിയുമായി എ വിജയരാഘവൻ

By Staff Reporter, Malabar News
K-Sudhakaran_a Vijayaraghavan
Ajwa Travels

തിരുവനന്തപുരം: കെ സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് എ വിജയരാഘവന്റെ പ്രതികരണം.

സംസ്‌ഥാന കമ്മിറ്റി ഓഫിസിൽ ദേശീയ പതാക ഉയർത്തുന്നത് ഇത് ആദ്യമല്ലെന്നും സുധാകരന്റെ പരാമർശത്തെ തള്ളി കളയുന്നതായും എ വിജയരാഘവൻ വ്യക്‌തമാക്കി.

1947 ൽ പി കൃഷ്‌ണപിള്ള കമ്മ്യൂണിസ്‌റ്റ് പാർട്ടി ആസ്‌ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. എകെജിയും, ഇഎംഎസും, പി കൃഷ്‌ണപിള്ളയുമാണ് കേരളത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച നേതാക്കൾ. കെ സുധാകരന്റെ പരാമർശങ്ങളെ അർഹിക്കുന്ന അവജ്‌ഞയോടെ തള്ളിക്കളയുന്നു’, കെ സുധാകരന് എ വിജയരാഘവൻ മറുപടി നൽകി.

‘ഓഗസ്‌റ്റ് 15 ആപത്ത് 15‘ എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനം എന്നായിരുന്നു കെ സുധാകരന്റെ പരിഹാസം. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയില്ലെന്നവർ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചു. കോൺഗ്രസ് 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്‌റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്‌താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പിൽ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇതെന്നും കെ സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു കെ സുധാകരന്റെ പരാമർശം.

Most Read: ‘സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തും’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE