കോഴിക്കോട്: ജില്ലയിലെ ഞെളിയംപറമ്പിൽ മാലിന്യ പ്ളാന്റിൽ തീപിടുത്തം. പ്ളാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരം അറിച്ചത്.
തീയണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ തന്നെ പ്ളാന്റില്‍ നിന്ന് നേരിയ പുക ഉയരുന്നത് കണ്ടതായി നാട്ടുകാർ അറിയിച്ചു.
Malabar News: മുട്ടിൽ മരം കൊള്ള; റവന്യൂ- വനം ഉദ്യോഗസ്ഥരെ ന്യായീകരിച്ച് കളക്ടറുടെ റിപ്പോർട്