ചരിത്രം തിരുത്തി യുഎസ്‌; സുപ്രീം കോടതി ജഡ്‌ജിയായി കറുത്ത വംശജ

By News Desk, Malabar News
first black female judge US supreme court justice
Ajwa Travels

വാഷിങ്‌ടൺ: യുഎസ്‌ സുപ്രീം കോടതിയിൽ ജഡ്‌ജിയാകുന്ന ആദ്യ കറുത്ത വംശജയായ കേതൻജി ബ്രൗൺ ജാക്‌സൻ. യുഎസ് സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കേതൻജി ബ്രൗണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. 47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്റെ ചരിത്രപരമായ വിജയം.

വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവെപ്പ് നടത്തുന്നതായി ബൈഡന്‍ ട്വീറ്റ് ചെയ്‌തു. കേതൻജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോള്‍ ജോ ബൈഡന്‍ അവരെ ചേര്‍ത്തുനിര്‍ത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്.

ജസ്‌റ്റിസ് സ്‌റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്നതോടെയാണ് കേതൻജി സ്‌ഥാനമേൽക്കുക. കഴിഞ്ഞ സെനറ്റ് ഹിയറിംഗുകളില്‍ കേതൻജി, തന്റെ മാതാപിതാക്കളുടെ വംശീയതയെ കുറിച്ചും വംശീയ വേര്‍തിരിവിനിടയിലെ തങ്ങളുടെ പോരാട്ടത്തെ കുറിച്ചും സംസാരിച്ചിരുന്നു.

Most Read: യോഗിയെ വിമർശിച്ചു; പിന്നാലെ എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചു തകർത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE