ഒന്നാം ഡോസ് വാക്‌സിൻ; കാസർഗോഡ് 80 ശതമാനത്തിലേക്ക്

By Trainee Reporter, Malabar News
covid vaccination-students
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനത്തിലേക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഊർജിത വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഫലമായാണ് ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ മാത്രം ജില്ലയിലെ 97 കേന്ദ്രങ്ങളിലായി 12,319 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്‌.

ജില്ലയിൽ ഇതുവരെ ആകെ 12,06,884 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്‌. ഇതിൽ 8,37,062 ആദ്യ ഡോസും 3,69,822 രണ്ടാം ഡോസുമാണ് വിതരണം ചെയ്‌തത്‌. ജില്ലയിൽ ജോലി ചെയ്യുന്ന ജില്ലയ്‌ക്ക് പുറത്ത് സ്‌ഥിരതാമസമുള്ള ആളുകളും, അതിർത്തി ജില്ലകളിലെ ആളുകളും ഉൾപ്പടെയാണ് ഈ എണ്ണം. 10.62 ലക്ഷമാണ് ജില്ലയിലെ ആകെ വാക്‌സിൻ സ്വീകരിക്കേണ്ടവരുടെ എണ്ണം.

അതേസമയം, ആവശ്യത്തിന് വാക്‌സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ ശാരീരിക വെല്ലിവിളി നേരിടുന്നവരുടെയും പട്ടിക വർഗ വിഭാഗക്കാരുടെയും വാക്‌സിനേഷൻ നടപടികൾ രണ്ടാഴ്‌ചക്കകം പൂർത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

Read Also: വയനാട് ജില്ലാ കളക്‌ടറായി എ ഗീത ചുമതലയേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE