അമ്പലപ്പുഴയില്‍ മൽസ്യ ബന്ധന വള്ളങ്ങൾ കത്തി നശിച്ചു

By News Bureau, Malabar News
Ajwa Travels

ആലപ്പുഴ: അമ്പപ്പുഴയില്‍ രണ്ട് മൽസ്യബന്ധന വള്ളങ്ങൾ കത്തി നശിച്ചു. കരൂർ അയ്യൻ കോയിക്കൽ കടൽത്തീരത്ത് ശനിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.

‘കയർ ‘ എന്ന വള്ളവും ‘അൽഭുത മാതാവ്’ എന്ന ഫൈബർ വള്ളവുമാണ് കത്തി നശിച്ചത്. സമീപത്തെ കടയുടമസ്‌ഥനാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ ഇദ്ദേഹം മറ്റ് മൽസ്യ തൊഴിലാളികളെയും നാട്ടുകാരെയും വിവരം അറിയിച്ചു. ഇവർ തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് ഫയർ ഫോഴ്‌സ് എത്തിയാണ് തീ പൂർണമായും അണച്ചത്. എഞ്ചിൻ, ക്യാമറ, വല ഉൾപ്പടെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചതായി ഉടമകൾ പറഞ്ഞു. 10 ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. അപകടത്തെക്കുറിച്ച് പോലീസും ഫയർഫോഴ്‌സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: സായ് ശങ്കറിന്റെ ലാപ്ടോപും ഫോണും തിരികെ നൽകാൻ കോടതി ഉത്തരവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE