ഒമാനിൽ കുട്ടികൾ ഉൾപ്പടെ 5 ഇന്ത്യക്കാരെ കടലിൽ കാണാതായി

By Team Member, Malabar News
Five Indians Including Three Childrens Were Missing In Sea In Oman
Ajwa Travels

മസ്‌ക്കറ്റ്:  ഒമാനിലെ സലാലയിൽ കടലിൽ വീണ് 3 കുട്ടികളടക്കം 5 പേരെ കാണാതായി. ഇന്നലെ വൈകുന്നേരത്തോടെയാണ് 8 പേരടങ്ങിയ സംഘം ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മുഗ്‌സെയിലില്‍ ബീച്ചില്‍ വച്ച് കടലിൽ വീണത്.

ദുബായിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തില്‍പെട്ടത്. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായതെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു ഇവർ.

അപകടത്തിൽ പെട്ടതിന് പിന്നാലെ 3 പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. മറ്റുള്ളവര്‍ക്കായി നിലവിൽ തിരച്ചിൽ തുടരുകയാണ്.

Read also: കനത്ത മഴ തുടരുന്നു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE