കനത്ത മഴ തുടരുന്നു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

By Team Member, Malabar News
Heavy Rain Continues In Gujarat
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. പ്രളയ സമാനമായ സാഹചര്യമാണ് ഇപ്പോൾ ദക്ഷിണ ഗുജറാത്തിലെ ജില്ലകളിൽ നിലനിൽക്കുന്നത്.  ഛോട്ടാ ഉദേപൂർ, നവ്സാരി, വൽസാഡ്, നർമ്മദ, പഞ്ച് മഹൽ എന്നീ ജില്ലകളിലാണ് ഇപ്പോൾ തീവ്ര മഴ നിലനിൽക്കുന്നത്. ഛോട്ടാ ഉദേപൂരിൽ 12 മണിക്കൂറിനിടെ പെയ്‌തത് 1,433 മില്ലിമീറ്റർ മഴയാണ്.

അതേസമയം അടുത്ത 5 ദിവസങ്ങളിലും ഗുജറാത്തിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. കൂടാതെ എൻഡിആർഎഫിന്റെ 13 സംഘങ്ങൾ സംസ്‌ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയിട്ടുണ്ട്. ഒപ്പം തന്നെ സംസ്‌ഥാന ദുരന്തനിവാരണ സേനയും രംഗത്ത് ഉണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ അപകടമേഖലകളിൽ നിന്നും രണ്ടായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും പൊതുഗതാഗതം തടസപ്പെട്ട സ്‌ഥിതിയാണ്‌. കൂടാതെ ഇന്ന് സംസ്‌ഥാനത്തെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Read also: അപകടരഹിത നിരത്തുകൾ; കർശന പരിശോധനയുമായി എംവിഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE