അപകടരഹിത നിരത്തുകൾ; കർശന പരിശോധനയുമായി എംവിഡി

By News Desk, Malabar News
Motor Vehicle Rules
Representational Image
Ajwa Travels

തിരൂരങ്ങാടി: നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നതും മറ്റു നിയമലംഘനങ്ങളും തടയാൻ മഫ്‌തിയിൽ ക്യാമറ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ–സംസ്‌ഥാന പാതകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം താലൂക്കിലെ പ്രധാന ടൗണുകളിലും മറ്റും റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് നിയമലംഘനങ്ങൾക്ക് എതിരെ നടപടി. ഫിറ്റ്‌നസ്, ഇൻഷുറൻസ് എന്നിവ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. 23000 രൂപയാണ് പിഴ ഈടാക്കിയത്.

Most Read: പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനം; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE