അഞ്ച് ‘സ്‌നേഹ ബെമ്മാടം’ 13ന് കൈമാറും; അശരണർക്കുള്ള പദ്ധതിയുടെ രണ്ടാംഘട്ടം

By Desk Reporter, Malabar News
Sneha Bemmadam
'സ്‌നേഹ ബെമ്മാടം' ആദ്യഘട്ട വിതരണോൽഘാടനം പി ശ്രീരാമകൃഷ്‌ണൻ നിർവഹിക്കുന്നു (ഫയൽ ഫോട്ടോ)
Ajwa Travels

മലപ്പുറം: സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുനരധിവാസ പദ്ധതികൾക്ക് രാജ്യവ്യാപകമായി മാതൃകയാക്കാവുന്ന പദ്ധതിയായ സ്‌നേഹ ബെമ്മാടം അഞ്ച് വീടുകൾ കൂടി ജനുവരി 13ന് അർഹരായവർക്ക് കൈമാറുകയാണ്.

2018ലെ പ്രളയത്തിൽ വാസസ്‌ഥലം നഷ്‌ടമായ 5 കുടുംബങ്ങൾക്കാണ് ഈ വീടുകൾ ലഭിക്കുക. മുൻ നിയമസഭാ സ്‌പീക്കറും പൊന്നാനി എംഎൽഎയുമായിരുന്ന ശ്രീരാമകൃഷ്‌ണന്റെ നേതൃത്വത്തിൽ ആരംഭിച്ച സാമൂഹിക ദൗത്തിലെ രണ്ടാംഘട്ട വീടുകളാണ് ജനുവരി 13ന് കൈമാറുന്ന അഞ്ച് വീടുകൾ.

വീടുകളുടെ നിർമാണ ചെലവ് ഫ്രണ്ട്ലൈൻ ലോജിസ്‌റ്റിക്‌സ് ഉടമ, കിളിയിൽ നാസറും കുടുംബാംഗങ്ങളുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റും ചേർന്നാണ് നിർവഹിക്കുന്നത്. ഇവരുടെ ചെലവിൽ തന്നെയാണ് ആദ്യഘട്ടത്തിൽ ഇതേസ്‌ഥലത്ത് വിതരണം ചെയ്‌ത 10 വീടുകളുടെ നിർമാണവും പൂർത്തീകരിച്ചത്. ഇവർ പ്രഖ്യാപിച്ച 16 വീടുകളിൽ ഒരെണ്ണം കൂടി പണികൾ പൂർത്തീകരിക്കാനുണ്ട്. ഈ വീടും അടുത്ത നാളുകളിൽ തന്നെ നിർമാണം പൂർത്തീകരിച്ച് നൽകുന്നതിലൂടെ ഫ്രണ്ട്ലൈൻ ലോജിസ്‌റ്റിക്‌സ് പ്രഖ്യാപിച്ച മുഴുവൻ വീടുകളുടെയും കൈമാറ്റം പൂർണമാകും.

പൊന്നാനി നിയോജക മണ്ഡലത്തിലെ പെരുമ്പടപ്പ് പ്രദേശത്ത്, സ്വന്തമായി ഭൂമിയും രേഖകളും ഇല്ലാതെ ജീവിക്കുന്ന പാർശ്വവൽകൃതരായ 16 കുടുംബങ്ങൾക്കാണ് സ്‌നേഹ ബെമ്മാടം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതിൽ, കഴിഞ്ഞവർഷം കൈമാറിയ പത്തുവീടുകളിൽ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

Frontline Logistics gifted Sneha Bemmadam
‘സ്‌നേഹ ബെമ്മാടം’ ആദ്യഘട്ട താക്കോൽ കൈമാറ്റം നിർവഹിക്കുന്ന പി ശ്രീരാമകൃഷ്‌ണൻ (ഫയൽ ഫോട്ടോ)

പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പെരുമ്പടപ്പ് ഐരൂർ സ്വദേശി, സ്‌റ്റേറ്റ് ഹൈവേയോട് ചേർന്ന് നൽകിയ സ്‌ഥലത്താണ് 16 വീടുകളും പൂർത്തീകരിക്കുന്നത്. 5 മുതൽ 6 ലക്ഷം രൂപയോളമാണ് ഓരോ വീടുകളുടെയും നിർമാണ ചെലവ്. പൂർണമായും ഫിനിഷ് ചെയ്‌തതാണ്‌ ഓരോസ്‌നേഹ ബെമ്മാടവും‘. 13ന് വീടുകളുടെ കൈമാറ്റത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ശ്രീരാമകൃഷ്‌ണൻ ഉൾപ്പടെയുള്ള വിവിധ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.

*ബെമ്മാടം – പൊന്നാനി പരിസരങ്ങളിലെ പ്രാദേശിക ഭാഷയിൽ വീടുകൾക്ക് പണ്ടുകാലത്തുള്ളവർ പറഞ്ഞിരുന്ന വാക്കാണ് ബെമ്മാടം. ചെറിയ വീട്, കുടിൽ എന്നിവക്ക് ഉപയോഗിച്ചിരുന്ന പ്രാദേശിക പ്രയോഗമായമാടം എന്ന വാക്കും വെളുപ്പ്, ശോഭ, വെടിപ്പ് എന്നീ മലയാളം വാക്കുകൾ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വെൺമ എന്നവാക്കും ലോഭിച്ച് വെൺമാടം (വെള്ളവർണം നൽകി അലങ്കരിച്ച വീട് എന്നർഥം) എന്നാവുകയും അത് പ്രാദേശിക പ്രയോഗത്തിൽ ലോഭിച്ച്, ബെമ്മാടം എന്നാകുകയും ചെയ്‌തു എന്നാണ് അനുമാനം.

Spotlight: ആരോഗ്യത്തിൽ അൽപം ശ്രദ്ധയാവാം; ജിമ്മിൽ പോയി ക്രഞ്ചസ് ചെയ്‌ത്‌ പൂച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE