‘സമയം’ കളയേണ്ട, ഈ ബാങ്കിൽ നിക്ഷേപിക്കാം; ഭാവിയിൽ തിരിച്ചെടുക്കാനും വഴിയുണ്ട്

By News Desk, Malabar News
People in Switzerland can actually deposit their time in banks
Ajwa Travels

ബാങ്കിൽ പണം മാത്രമാണോ നിക്ഷേപിക്കാനാകുക? അതെ, എന്നാണ് ഉത്തരമെങ്കിൽ ഈ ബാങ്ക് നിങ്ങളെ ഞെട്ടിക്കും. ഇവിടെ പണത്തിന് പകരം നിങ്ങളുടെ സമയം കൊടുത്താൽ മതിയാകും. വിശ്വസിക്കാനാകുന്നില്ല അല്ലേ! ടൈം ഈസ് മണി എന്ന പഴഞ്ചൊല്ല് പ്രവർത്തികമാക്കുകയാണ് സ്വിറ്റ്‌സർലാൻഡ് ആരോഗ്യമന്ത്രാലയം.

പണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സമയം എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ‘ടൈം ബാങ്ക്’ എന്ന ഈ പദ്ധതിയുടെ ലക്ഷ്യം. ഇങ്ങനെ നമ്മൾ ബാങ്കിൽ നിക്ഷേപിക്കുന്ന സമയം കൊടുത്ത്, ആവശ്യമുള്ള സേവനങ്ങൾ ഭാവിയിൽ നമുക്ക് സ്വന്തമാക്കാം. എങ്ങനെയാണ് ഈ സമയം നമ്മൾ സമ്പാദിച്ച് ബാങ്കിൽ നിക്ഷേപിക്കുന്നത് എന്നതിലാണ് യഥാർത്ഥ ട്വിസ്‌റ്റ്.

സ്വിസ് ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു വാർധക്യ സഹായ പദ്ധതിയാണ് ഈ ‘ടൈം ബാങ്ക്’ ആശയം. അതിൽ ഭാഗമാകുന്നവർ, സഹായം ആവശ്യമുള്ള പ്രായമായവരെ പരിപാലിക്കണം. തുടർന്ന്, അവർ എത്ര മണിക്കൂർ മുതിർന്നവർക്കായി ചെലവഴിച്ചുവോ, അത്രയും സമയം അവരുടെ വ്യക്‌തിഗത സാമൂഹിക സുരക്ഷാ അക്കൗണ്ടിൽ നിക്ഷേപമായി മാറും. ഒടുവിൽ, നിക്ഷേപകൻ വാർധക്യത്തിലെത്തുമ്പോൾ, അദ്ദേഹത്തിന് ആവശ്യമായ സഹായം ഈ ടൈം ബാങ്ക് നൽകും. കൂടാതെ നിക്ഷേപകൻ ചെയ്‌തതുപോലെ അദ്ദേഹത്തിന്റെ വാർധക്യത്തിൽ മറ്റൊരു സന്നദ്ധപ്രവർത്തകൻ അദ്ദേഹത്തെ പരിചരിക്കാൻ എത്തും.

ഒരു കൊടുക്കൽ വാങ്ങൽ സംവിധാനമെന്ന് ഇതിനെ ലളിതമായി പറയാം. പരിപാലനം, ഹെയർഡ്രെസിംഗ്, ഗാർഡനിംഗ്, ട്യൂട്ടറിംഗ് തുടങ്ങിയ ജോലികളാണ് ആളുകൾ പ്രായമായവർക്കായി ചെയ്യുന്നത്. ഒരാൾ എത്ര നേരം സേവനങ്ങൾക്കായി ചെലവഴിച്ചെന്ന് ടൈം ബാങ്ക് ട്രാക്ക് ചെയ്യും. തുടർന്ന്, അത്രയും സമയം ബാങ്കിൽ നിക്ഷേപിക്കപ്പെടുന്നു. പിന്നീട് പ്രായമാകുമ്പോൾ അയാൾക്ക് ഈ സമയം കൊടുത്ത് മറ്റ് ആളുകളിൽ നിന്ന് സമയാധിഷ്‌ഠിത സേവനങ്ങൾ വാങ്ങാൻ സാധിക്കും. ഈ സേവനങ്ങൾ കിട്ടാൻ നിങ്ങളൊരു സ്വിസ് പൗരൻ ആയിരിക്കണമെന്നത് നിർബന്ധമാണ്.

സ്വിറ്റ്‌സർലൻഡിന് പുറമേ, യുകെ, യുഎസ്‌എ, ജപ്പാൻ, ന്യൂസിലാൻഡ്, സ്‌പെയിൻ, ഗ്രീസ് തുടങ്ങിയ 34 രാജ്യങ്ങൾ ഇപ്പോൾ ഈ ആശയം നടപ്പിലാക്കാൻ ശ്രമിച്ച് വരികയാണ്. അതേസമയം ഇന്ത്യയിലും ഒരു ടൈം ബാങ്ക് ഉണ്ടെന്ന് നിങ്ങൾക്ക് അറിയുമോ? 2018ൽ ദേശീയ മനുഷ്യാവകാശ ഒകമ്മീഷന്റെ രു പാനൽ ഇന്ത്യയിൽ ടൈം ബാങ്ക് പദ്ധതി നടപ്പിലാക്കാൻ ശുപാർശ ചെയ്‌തിരുന്നു. അതിനുശേഷം, 2019ൽ മധ്യപ്രദേശിൽ രാജ്യത്തെ ആദ്യത്തെ ടൈം ബാങ്ക് തുറന്നു. 2021500 പുതിയ അംഗങ്ങളെയും അവർക്ക് ലഭിച്ചു.

Also Read: കണ്ണുകളും നൽകും ഗുരുതര രോഗസൂചനകൾ; അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE