‘സ്‌നേഹ ബെമ്മാടം’ കൈമാറ്റവും ‘പ്രൈം ഗ്ളോബൽ സർവീസസ്’ ഉൽഘാടനവും

By Malabar Desk, Malabar News
'Sneha Bemmadam' handed over
‘സ്‌നേഹ ബെമ്മാടം’ താക്കോൽ കൈമാറ്റ ചടങ്ങിൽ നിന്ന്
Ajwa Travels

മലപ്പുറം: 2018ലെ പ്രളയത്തിൽ വാസസ്‌ഥലം നഷ്‌ടമായ 5 കുടുംബങ്ങൾക്ക് കൂടി ‘സ്‌നേഹ ബെമ്മാടം’ വീടുകളുടെ കൈമാറ്റം പൂർത്തീകരിച്ചു. ജില്ലയിലെ പൊന്നാനി താലൂക്കിൽ, എരമംഗലം കിളിയിൽ പ്ളാസയിൽ നടന്ന ചടങ്ങിലാണ് 5 ‘സ്‌നേഹ ബെമ്മാടം’ വീടുകളുടെ കൈമാറ്റം പൂർത്തീകരിച്ചത്.

ഫ്രണ്ട്ലൈൻ ഗ്രൂപ്പ് ഉടമ കിളിയിൽ നാസറും കുടുംബാംഗങ്ങളുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റും ചേർന്നാണ് ഈ വീടുകളുടെ പണികൾ പൂർത്തീകരിച്ചത്. ഇവരുടെ തന്നെ നേതൃത്വത്തിൽ, നേരെത്തെ 10 ‘സ്‌നേഹ ബെമ്മാടം’ വീടുകളുടെ നിർമാണം പൂർത്തീകരിച്ച് അർഹരായവർക്ക് കൈമാറിയിരുന്നു. 16 വീടുകളാണ് ഇവർ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ഒരെണ്ണം കൂടി പണികൾ പൂർത്തീകരിച്ച് അടുത്തുതന്നെ കൈമാറ്റം ചെയ്യും.

പൊന്നാനി നിയോജക മണ്ഡലത്തിലെ പെരുമ്പടപ്പ് കുണ്ടുച്ചിറ പാലത്തിന് അടിയിൽ താമസിച്ചിരുന്ന 15 കുടുംബങ്ങൾക്കാണ് ‘സ്‌നേഹ ബെമ്മാടം’ വീടുകൾ ലഭിച്ചത്. നേരിട്ടുള്ള സർക്കാർ ധനസഹായമില്ലാതെയാണ് 15 വീടുകളും ഫ്രണ്ട്ലൈൻ ഗ്രൂപ്പ് പൂർത്തീകരിച്ചത്. ഒരു വീടിന് 6 ലക്ഷം രൂപയോളം ചെലവ് വന്നിട്ടുണ്ടെന്ന് കിളിയിൽ നാസർ പറഞ്ഞു. ആകെ 96 ലക്ഷം രൂപയാണ് 16 വീടുകൾക്കായി ഫ്രണ്ട്ലൈൻ ഗ്രൂപ്പ് മാറ്റിവച്ചത്. വീടുകൾക്ക് ആവശ്യമായ സ്‌ഥലം മറ്റൊരാൾ വിട്ടുനൽകിയതാണ്

വരാന്ത, ഹാൾ, അടുക്കള, രണ്ടുമുറികൾ തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് രണ്ടുഘട്ടങ്ങളിലായി വിതരണം ചെയ്‌ത 15 വീടുകളും ഫ്രണ്ട്ലൈൻ ഗ്രൂപ്പ് പൂർത്തീകരിച്ചത്. ഭാവിയിലേക്ക് ആവശ്യമെങ്കിൽ ഒരു ബെഡ്‌റൂം കൂടി പണിയാനുള്ള സൗകര്യവും എല്ലാ വീടുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ കൈമാറിയ 5 വീടുകളുടെ താക്കോൽദാന ചടങ്ങ് ഫ്രണ്ട്ലൈൻ ഗ്രൂപ്പ് എംഡി ബിപി നാസർ (കിളിയിൽ നാസർ) നിർവഹിച്ചു. ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സിന്ധു, പിടി അജയ്‌മോഹൻ, മുൻ ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് ആറ്റുണ്ണി തങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എകെ സുബൈർ അയ്‌രൂർ വീടുകളുടെ താക്കോൽ ഏറ്റുവാങ്ങി.

5 'Sneha Bemmadam' Houses handed over
പണിപൂർത്തീകരിച്ച് കൈമാറിയ 15 ‘സ്‌നേഹ ബെമ്മാടം’ വീടുകളുടെ ആകാശ ദൃശ്യം

കോൺവകേഷനും ‘പ്രൈം ഗ്ളോബൽ സർവീസസ്‌’ ലോഞ്ചിംഗും

ഫ്രണ്ട്ലൈൻ ലോജിസ്‌റ്റിക്‌സ് അക്കാദമിയിൽ പഠിച്ചിറങ്ങിയ 26 വിദ്യാർഥികളുടെ കോൺവകേഷൻ പരിപാടിയും ഇതേ വേദിയിൽ നടന്നു. പരിസരപ്രദേശത്തെ നൂറുകണക്കിന് തൊഴിലന്വേഷകർക്ക് സഹായകമാകുന്ന പുതിയ ബിപിഒ പദ്ധതിയുടെ ഉൽഘാടനവും വേദിയിൽ നിർവഹിച്ചു. ഗ്രാമീണ മേഖലയിൽ ഫ്രണ്ട്ലൈൻ ഗ്രൂപ്പ് ആരംഭിക്കുന്ന ‘പ്രൈം ഗ്ളോബൽ സർവീസസ്‌’ എന്ന ബിപിഒ പദ്ധതിയുടെ ലോഞ്ചിംഗ്, ഫ്രണ്ട്ലൈൻ ഗ്രൂപ്പ് അംഗങ്ങളായ സബിന നാസർ, സക്കീർ കിളിയിൽ എന്നിവർ ചേർന്നാണ് നിർവഹിച്ചത്.

'Sneha Bemmadam' handed overഇന്നലെ വൈകിട്ട് 3മണിക്ക് കിളിയിൽ പ്ളാസയിൽ നടന്ന പൊതുപരിപാടികളുടെ ഉൽഘാടനം എപി അനിൽകുമാർ എംഎൽഎ നിർവഹിച്ചു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാഥിതിയായി. കോൺവകേഷൻ ചടങ്ങിൽ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബാബു ഇബ്രാഹിം വിതരണം ചെയ്‌തു.

ബെസ്‌റ്റ് സ്‌റ്റുഡന്റ്സ് അവാർഡുകളുടെ വിതരണം എഎം രോഹിത് നിർവഹിച്ച ചടങ്ങിൽ കടവനാട് മുഹമ്മദ്, പി റംഷാദ്, മുഹമ്മദ് ഷബീർ, മുജീബ് റഹ്‌മാൻ, സൂസൻ ഡിക്രൂസ് എന്നിവർ സംസാരിച്ചു.

Most Read: പഞ്ചഗുസ്‌തിയിൽ നേട്ടം കൊയ്‌ത് അമ്മയും മകളും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE