പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിക്കൽ; പുത്തന്‍പാലം സ്വദേശി വിഷ്‌ണു അറസ്‌റ്റിൽ

പുത്തൻപാലത്ത് തന്നെയുള്ള മറ്റൊരു വിഷ്‌ണുവിനെ കൊന്നകേസിലും പ്രതിയാണ് ഇയാൾ. ലോഡ്‌ജ്‌ ഉടമയെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

By Central Desk, Malabar News
Police molest girls; Puthanpalam native Vishnu under arrest
അറസ്‌റ്റിലായ പ്രതികൾ
Ajwa Travels

തിരുവനന്തപുരം: നിര്‍ഭയ ഹോമില്‍നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ ഷാഡോ പോലീസ് ചമഞ്ഞ് പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയില്‍. തിരുവനന്തപുരം പുത്തന്‍പാലം സ്വദേശി വിഷ്‌ണുവിനെയും ഇയാള്‍ക്ക് ലോഡ്‌ജിൽ മുറി നല്‍കിയ ലോഡ്‌ജ് ഉടമ ബിനുവിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.

വെള്ളിയാഴ്‌ചയാണ് നിര്‍ഭയ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികൾ കടന്നുകളഞ്ഞത്. തുടര്‍ന്ന് കുട്ടികൾ മെഡിക്കല്‍ കോളേജ് പരിസരത്ത് എത്തി. ഒരു യുവാവും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് ഷാഡോ പോലീസ് ചമഞ്ഞ് വിഷ്‌ണു സ്‌ഥലത്തെത്തിയത്.

ഷാഡോ പോലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ വിഷ്‌ണു, പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ആദ്യം പറഞ്ഞുവിട്ടു. പിന്നീട് രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ ബൈക്കില്‍ കയറ്റി മരപ്പാലത്തെ ലോഡ്‌ജിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സംഭവത്തിന് പിന്നാലെ പ്രതി കടന്നുകളയുകയും ചെയ്‌തിരുന്നു.

കാണാതായ പെണ്‍കുട്ടികളെ കവടിയാര്‍ പാര്‍ക്കില്‍നിന്നാണ് പൂജപ്പുര പോലീസ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്‌തതോടെയാണ് പീഡനവിവരം പുറത്തറിഞത്. തുടര്‍ന്ന് വിഷ്‌ണുവിനെയും ബിനുവിനെയും പോലീസ് പിടികൂടുകയായിരുന്നു. കസ്‌റ്റഡിയിലായ വിഷ്‌ണു കൊലക്കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് 15കാരികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മെഡിക്കൽ കോളേജിനടുത്തെ ഫ്രണ്ട്‌സ്‌ ലോഡ്‌ജിലാണ് ഇയാൾ പെൺകുട്ടികളെ എത്തിച്ചതും പീഡിപ്പിച്ചതും. ലോഡ്‌ജ് ഉടമ ബിനു കാര്യങ്ങൾ അന്വേഷിച്ച്, നിയമങ്ങൾ പാലിക്കാതെ റൂം നൽകിയതിനാണ് പ്രതി അറസ്‌റ്റിലായത്‌.പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Most Read: സ്വർണക്കടത്തിന്റെ പുതുവഴി: 17 ലക്ഷം രൂപയുടെ 195 ‘സ്വർണ ബട്ടണുകൾ’ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE