റായ്ഗഡ് അപകടം; അഞ്ച് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

By Team Member, Malabar News
Malabarnews_raigad
രക്ഷപെട്ട മുഹമ്മദ് നദീം
Ajwa Travels

റായ്ഗഡ് : മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടി രക്ഷപ്പെട്ടു. മുഹമ്മദ് നദീം എന്ന അഞ്ച് വയസ്സുകാരനാണ് അഞ്ചു നില കെട്ടിടത്തിന്റ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നത്. 19 മണിക്കൂറാണ് നദീം കോണ്‍ക്രീറ്റ് കൂനയ്ക്കുള്ളില്‍ കുടുങ്ങി കിടന്നത്.

അപകടം നടന്ന് 19 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ കോണ്‍ക്രീറ്റ് കൂനയ്ക്കുള്ളില്‍ നിന്ന് ആളുകളെ ജീവനോടെ പുറത്തെത്തിക്കാന്‍ സാധിക്കുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ അവര്‍ക്കിടയിലേക്കാണ് ആശ്വാസമായി നദീം എത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒന്നു കരയാന്‍ പോലും ആകാതെ കുടുങ്ങി കിടക്കുകയായിരുന്നു നദീം. അപകടം നടന്നതിന്റെ ഭയമല്ലാതെ മറ്റ് കുഴപ്പങ്ങളോ പരിക്കുകളോ ഒന്നും പുറത്തെടുക്കുമ്പോള്‍ നദീമിന് ഉണ്ടായിരുന്നില്ല.

13 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും 7 പേരെ കൂടി കണ്ടെത്താനുണ്ട്. മരിച്ചവരുടെ കൂട്ടത്തില്‍ നദീമിന്റെ അമ്മയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നു വീണത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE