‘ഫസ്‌റ്റ് ബെല്‍’ സംപ്രേഷണം നാളെ മുതല്‍ പുനരാരംഭിക്കും

By Staff Reporter, Malabar News
victers first bell
Ajwa Travels

തിരുവനന്തപുരം: കൈറ്റ് വിക്റ്റേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്‌റ്റ്‌ബെല്‍’ ഡിജിറ്റല്‍ ക്‌ളാസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ഒന്നാം തരം മുതലുള്ള ക്‌ളാസുകള്‍ നാളെ ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

പത്തിലെ ക്‌ളാസുകള്‍ വൈകീട്ട് 5.30 മുതല്‍ 7 വരെയായിരിക്കും. പിറ്റേന്ന് രാവിലെ 6.30 മുതല്‍ 8 വരെ അതേ ക്രമത്തില്‍ ഇതിന്റെ പുനഃസംപ്രേഷണവും നടത്തും. പ്‌ളസ് ടു ക്‌ളാസുകള്‍ രാവിലെ 8 മുതല്‍ 11 വരെയും വൈകീട്ട് 3 മുതല്‍ 5.30 വരെയും ആയിരിക്കും. ഈ ക്‌ളാസുകളുടെ പുനഃസംപ്രേഷണം അന്നുതന്നെ വൈകുന്നേരം 7 മുതല്‍ നടത്തും.

ഒന്നു മുതല്‍ ഏഴു വരെ ക്‌ളാസുകള്‍ ഡിസംബര്‍ രണ്ടാം വാരം മുതല്‍ സംപ്രേഷണം ചെയ്‌തപോലെ തന്നെ ഉച്ചക്ക് 12 നും 2 നും ഇടയില്‍ സംപ്രേഷണം ചെയ്യും. അതേസമയം എട്ട്, ഒന്‍പത് ക്‌ളാസുകള്‍ ഉച്ചക്ക് 2നും 2.30നും പ്‌ളസ് വണ്‍ ക്‌ളാസുകള്‍ രാവിലെ 11 മുതല്‍ 12 വരെയും ആയിരിക്കും.

ഫസ്‌റ്റ്‌ബെല്‍ ക്‌ളാസുകള്‍ ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നു ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തി കാണാനും സൗകര്യമൊരുക്കുമെന്നും കൈറ്റ് സിഇഒ അറിയിച്ചു. കൂടാതെ മുഴുവന്‍ ക്‌ളാസുകളും firstbell.kite.kerala.gov.in പോര്‍ട്ടലിലൂടെ കുട്ടികള്‍ക്ക് ഇഷ്‌ടാനുസരണം കാണാമെന്നും തുടര്‍ന്നുള്ള ക്‌ളാസുകളുടെ സമയക്രമവും പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രവുമല്ല പൊതുപരീക്ഷക്ക് ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങളുടെ സംപ്രേഷണം പത്താം ക്‌ളാസിലേത് 90 ശതമാനവും പ്‌ളസ് ടുവിലേത് 80 ശതമാനവും പൂര്‍ത്തിയായതായി അന്‍വര്‍ സാദത്ത് അറിയിച്ചു. അവശേഷിക്കുന്ന ഭാഗങ്ങളും കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; ചര്‍ച്ചകള്‍ ആരംഭിച്ച് കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE