അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നു. ഈ സാഹചര്യത്തിൽ ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അബുദാബി ഹഫർ, റസീൻ അർജാൻ, അബു അൽ അബ് യാദ്, തൽ അൽ സറാബ്, അൽ ദഫ്ര മേഖലകളിലാണ് ശക്‌തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. ഇത് ഇന്നും തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ദുബായ്, ഷാർജ എന്നിവിടങ്ങളിൽ തെളിഞ്ഞ കാലാവസ്‌ഥയാണ്. കൂടാതെ വടക്കൻ മേഖലകളിൽ പൊടിക്കാറ്റിനും സാധ്യതയുള്ളതായി അധികൃതർ കൂട്ടിച്ചേർത്തു.
Read also: മാദ്ധ്യമങ്ങളുടെ ശബ്‌ദം ഇല്ലാതാക്കാനുള്ള ശ്രമം; മീഡിയവൺ വിലക്കിൽ കനിമൊഴി