കെയ്‌റോ: ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്‌ക്ക് കോവിഡ് സ്‌ഥിരികീരിച്ചു. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ദേശീയ താരങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്‌ഥിരീകരിച്ചത്.
ആഫ്രിക്ക കപ്പിനുള്ള ദേശീയ ക്വാളിഫയര്‍ നടക്കാനിരിക്കേയാണ് ഈജിപ്ഷ്യന്‍ താരത്തിന് കോവിഡ് ബാധിക്കുന്നത്. ടോഗോക്കെതിരെയാണ് ഈജിപ്‌തിന്റെ മൽസരം.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറിയിരിക്കുകയാണ് സലാ. താരത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരുന്നില്ലെന്നും ഈജിപ്ഷ്യന്‍ ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ മാറാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നേരത്തേ, യുവന്റസ് താരം ക്രിസ്‌റ്റിയാനോക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
Read Also: സൂരറൈ പോട്രിന് അഭിനന്ദനവുമായി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്