കൊച്ചിയില്‍ കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ വനിത പിടിയില്‍

By Staff Reporter, Malabar News
drugs-arrest-mumbai
Representational Image
Ajwa Travels

കൊച്ചി: കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ വനിതയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ എത്തിയ സിംബാബ്‌വെ സ്വദേശി ഷാരോണ്‍ ചിക്ക്വാസെ ആണ് പിടിയിലാത്. ദോഹ വഴിയാണ് ഇവർ കൊച്ചിയിലെത്തിയത്.

ബാഗേജ് പരിശോധനയിലാണ് യുവതി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാകുന്നത്. ദോഹയില്‍ നിന്നെത്തിയ ഇവര്‍ ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. യുവതിയെ കസ്‌റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു.

അതേസമയം മൂന്നരക്കിലോ വരുന്ന മയക്കുമരുന്ന് എന്താണെന്ന് പരിശോധിക്കുന്നതിനായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. കൊളംബിയന്‍ കൊക്കെയിന്‍ ആണെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രാഥമിക നിഗമനം.

മയക്കുമരുന്ന് ബെംഗളൂരുവിലും ഡെല്‍ഹിയിലും എത്തിച്ച് വില്‍പന നടത്താനായിരുന്നു ഇവർ പദ്ധതി ഇട്ടിരുന്നതെന്നാണ് സൂചന. ഇടപാടിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് കരുതുന്നത്.

Most Read: വെല്ലുവിളി ഏറ്റെടുത്ത് പിടി തോമസ്; കിറ്റക്‌സിന് മറുപടി ചൊവ്വാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE