കോവിഡ് ബാധ; രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രി അന്തരിച്ചു

By Team Member, Malabar News
jagannad pahadia
ജഗന്നാഥ് പഹാഡിയ
Ajwa Travels

ജയ്‌പൂർ : കോവിഡ് ബാധയെ തുടർന്ന് രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അന്തരിച്ചു. 89 വയസായിരുന്നു. 1980-81ലാണ് അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചത്. ഒപ്പം തന്നെ ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ ഗവർണറായും ജഗന്നാഥ് പഹാഡിയ പ്രവർത്തിച്ചിട്ടുണ്ട്.

കോവിഡ് സ്‌ഥിരീകരിച്ച അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ചികിൽസയിൽ കഴിയുകയായിരുന്നു. തുടർന്ന് ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.

പഹാഡിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം അറിയിച്ചു. കൂടാതെ അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് സംസ്‌ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Read also : ‘ക്ഷമ പരീക്ഷിക്കരുത്’; കേന്ദ്ര സർക്കാരിനോട് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE