ഗാന്ധിനഗർ: പാര്‍ട്ടി വിട്ട ഗുജറാത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്‌ച പാര്‍ട്ടി വിട്ട ജയരാജ് സിംഗ് പാര്‍മര്‍ നാളെ ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പലപ്പോഴും അർഹിച്ച സ്‌ഥാനം ലഭിക്കാതെ ഒതുക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്.
കഴിഞ്ഞ 35 വര്‍ഷമായി പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് രാജി നല്‍കിയത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ പോലും കഴിയാത്ത ചില നേതാക്കളുടെ സ്വകാര്യ സ്വത്തായി പാര്‍ട്ടി മാറിയെന്ന് രാജിക്കത്തില്‍ പാര്‍മര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കഴിവിന് അനുസരിച്ചുള്ള ഉത്തരവാദിത്വങ്ങളൊന്നും തനിക്ക് നല്‍കിയില്ലെന്നും പാര്‍മര്‍ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍മറുടെ പാര്‍ട്ടിമാറ്റം. 2007 മുതല്‍ ഖരേലു സീറ്റില്‍ നിന്ന് മൽസരിക്കാന്‍ താന്‍ പാര്‍ട്ടിയെ ആഗ്രഹം അറിയിച്ചിരുന്നുവെന്നും, എന്നാല്‍ 2019ലെ ഉപതിരഞ്ഞെടുപ്പില്‍ പോലും തനിക്ക് അവസരം നല്‍കിയിരുന്നില്ലെന്നും ഇദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്‌ച ബിജെപി സംസ്‌ഥാന ആസ്‌ഥാനമായ ശ്രീകമലത്തില്‍ വെച്ച് അംഗത്വമെടുക്കുമെന്ന് പാര്‍മര്‍ അറിയിച്ചു.
Read Also: സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ