ലഹരിക്കടത്ത്; ഒമാനിൽ 4 പ്രവാസികൾ അറസ്‌റ്റിൽ

By Team Member, Malabar News
honey trap-arrest
Representational Image
Ajwa Travels

മസ്‌ക്കറ്റ്: ഒമാനിൽ 150 കിലോയിലധികം ലഹരിമരുന്നുമായി 4 വിദേശികൾ പിടിയിൽ. റോയൽ ഒമാൻ പോലീസാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രതികളില്‍ രണ്ടുപേരെ കടലില്‍ നിന്നും മറ്റുള്ളവരെ തീരത്ത് നിന്നുമാണ് അറസ്‌റ്റ് ചെയ്‌തത്.

വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് കോസ്‌റ്റ് ഗാര്‍ഡ് പോലീസ് ബോട്ടുകളും, ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സും സംയുക്‌തമായാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 121 കിലോഗ്രാം ഹാഷിഷ്, 33 കിലോഗ്രാം ക്രിസ്‌റ്റല്‍ മയക്കുമരുന്ന്, 10 കിലോഗ്രാം മോര്‍ഫിന്‍, 1,46,850 ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തു.

അന്താരാഷ്‌ട്ര സംഘവുമായി സഹകരിച്ചാണ് പ്രതികൾ ലഹരി കടത്താൻ ശ്രമിച്ചത്. അറസ്‌റ്റിലായ പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതർ വ്യക്‌തമാക്കി.

Read also: ആർബിഐ പണനയം ഇന്ന് പ്രഖ്യാപിക്കും; വിപണിയിൽ മുന്നേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE