കുത്തേറ്റ പോലീസുകാരന് സൗജന്യ ചികിൽസ; ഡോക്‌ടർക്ക് നന്ദി അറിയിച്ച് കേരള പോലീസ്

By Desk Reporter, Malabar News
Free treatment for stabbed cop; Kerala Police thanks doctor
Representational Image
Ajwa Travels

തിരുവനന്തപുരം: കൃത്യനിര്‍വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥനെ ചികിൽസിച്ചതിന്റെ ഫീസ് വേണ്ടെന്ന് വെച്ച് ഡോക്‌ടർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മദന്‍മോഹനാണ് പോലീസ് ഉദ്യോഗസ്‌ഥന്റെ ചികിൽസാ ചിലവുകളില്‍നിന്ന് തന്റെ ഫീസ് ഒഴിവാക്കിയത്.

ഡോക്‌ടർ ഫീസ് വേണ്ടെന്നുവെച്ച കാര്യം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. പോസ്‌റ്റിലൂടെ പോലീസ് ഡോക്‌ടർക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.

കഴിഞ്ഞദിവസം കല്ലമ്പലത്ത് ക്രിമിനല്‍ കേസ് പ്രതിയുടെ കുത്തേറ്റ പോലീസുകാരനെയാണ് ഡോക്‌ടർ ചികിൽസിച്ചിരുന്നത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥന് അടിയന്തര ശസ്‌ത്രക്രിയയും വേണ്ടിവന്നിരുന്നു. എന്നാല്‍ ചികിൽസാ ചിലവുകളില്‍നിന്നും ഡോക്‌ടറുടെ ഫീസ് ഒഴിവാക്കുകയായിരുന്നു.

എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോഴാണ് നാടിന്റെ സുരക്ഷയുടെ ഭാഗമായി കൃത്യനിര്‍വഹണം നടത്തി പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്‌ഥനെ ചികിൽസിച്ചതിന്റെ ഫീസ് തനിക്ക് വേണ്ടെന്ന് ഡോ. മദന്‍മോഹന്‍ അറിയിച്ചതെന്ന് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.


Most Read:  യോഗിയുടെ വിജയം പിണറായിക്കുള്ള തിരിച്ചടി; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE