യോഗിയുടെ വിജയം പിണറായിക്കുള്ള തിരിച്ചടി; കെ സുരേന്ദ്രൻ

By Staff Reporter, Malabar News
Judicial inquiry into university appointments; K Surendran
Ajwa Travels

തിരുവനന്തപുരം: ഇനിയെങ്കിലും യോഗിക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിര്‍ത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്‌തമായ പ്രചാരണത്തിനുള്ള തിരിച്ചടി കൂടിയാണ് യുപിയിലെ ബിജെപിയുടെ ചരിത്ര വിജയം.

കേരള മോഡല്‍ യുപിക്കാര്‍ മാതൃകയാക്കണമെന്ന പിണറായിയുടെ ആവശ്യം ഉത്തരപ്രദേശുകാര്‍ ചവറ്റു കൊട്ടയിലെറിഞ്ഞു. യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. അഞ്ച് സംസ്‌ഥാനങ്ങളിലും കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വി കേരളത്തിലും അവരുടെ പതനത്തിന്റെ ആക്കം കൂട്ടും. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് നിഷ്‌കാസനം ചെയ്യപ്പെടുകയാണ്.

രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാവാനേ സാധിക്കൂ. രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ ചരിത്ര വിജയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മണിപ്പൂരിലും ഗോവയിലും ബിജെപി നേടിയ വിജയം കേരളത്തിലും സ്വാധീനിക്കും. മതന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്‌ഥാനങ്ങളില്‍ പാര്‍ട്ടി നേടിയ വിജയത്തിന്റെ പ്രതിഫലനമുണ്ടാക്കും എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also: പഞ്ചാബിലെ വിജയത്തിൽ ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE