ഫ്രഞ്ച് കാര്‍ട്ടൂണ്‍ വിവാദം; മുസ്‌ലിം സംഘടനകള്‍ ഭോപ്പാലില്‍ പ്രതിഷേധിച്ചു

By Staff Reporter, Malabar News
MALABARNEWS-bhopal-protest-against-french-president
Image Courtesy: PTI
Ajwa Travels

ഭോപ്പാല്‍: പ്രവാചക നിന്ദ നടത്തിയെന്ന പേരില്‍ ഫ്രാന്‍സില്‍ നടന്ന കൊലപാതകത്തില്‍ ശക്‌തമായ ഭാഷയില്‍ പ്രതികരിച്ച പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണിന് എതിരെ ഭോപ്പാലില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം.

ഇന്നലെ ഇക്ബാല്‍ മൈതാനില്‍ നടന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ഫ്രാന്‍സിലെ ഇന്ത്യന്‍ സ്ഥാനപതി മുഖേന മക്രോണിന്റെ നിലപാടിന് എതിരായ അതൃപ്‌തി അറിയിക്കണമെന്ന് ആരിഫ് മസൂദ് യോഗത്തില്‍ ആവശ്യപ്പെട്ടു.

ഫ്രാന്‍സിന്റെ മുസ്‌ലിം വിരുദ്ധ നിലപാടാണ് ഇമ്മാനുവേല്‍ മക്രോണിന്റെ വാക്കുകളില്‍ കാണാന്‍ കഴിയുന്നതെന്ന് മസൂദ് കുറ്റപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലും നൂറ് കണക്കിന് പേരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്രാൻസിൽ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ മോശമായി ചിത്രീകരിച്ചുവെന്ന പേരില്‍ സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. അറബ് രാഷ്‌ട്രങ്ങളില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം അടക്കം പ്രഖ്യാപിച്ചിരുന്നു.

Read Also: ഡെല്‍ഹിയില്‍ തണുപ്പുകാലം ആരംഭിച്ചു; താപനില താഴേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE