പ്രസ്‌ക്ളബ്ബിലെ പ്രവാചക നിന്ദ; നരസിംഗാനന്ദക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും

By Staff Reporter, Malabar News
narasinganandha
Ajwa Travels

ന്യൂഡെൽഹി: പ്രസ്‌ക്ളബ് ഓഫ് ഇന്ത്യയിൽ വച്ച് പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ മതനേതാവ് നരസിംഗാനന്ദ് സരസ്വതിയെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി വിദ്യാർഥികളും. രാജ്യത്തെ വ്യത്യസ്‌ത മതവിഭാഗങ്ങൾക്ക് ഇടയിൽ ഭിന്നത പടർത്താൻ ശ്രമിക്കുന്ന നരസിംഗാനന്ദിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അലിഗഢിൽ വിദ്യാർഥികൾ പ്രാദേശിക അധികൃതർക്ക് നിവേദനം നൽകി.

ഇതേ ആവശ്യമുന്നയിച്ച് വിദ്യാർഥികൾ പ്രസിഡണ്ട് രാംനാഥ് കോവിന്ദിനും നിവേദനം സമർപ്പിച്ചിട്ടുണ്ട്. നരസിംഗാനന്ദിന് എതിരെ കേന്ദ്ര സർക്കാർ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ പലകോണുകളിൽ നിന്നും സംഭവത്തിൽ പ്രതിഷേധം ഉയർന്നു വരികയാണ്. നരസിംഗാനന്ദ് സരസ്വതി, പ്രസ്‌ക്ളബ് ഓഫ് ഇന്ത്യയില്‍ വച്ച് വിദ്വേഷ പ്രചരണം മാത്രമല്ല ചെയ്‌തത്‌. ചെയ്‌ത പ്രവർത്തിലെ തെറ്റ് അനേക മതേതര കോണിൽനിന്നും ചൂണ്ടിക്കാട്ടിയിട്ടും അതിനെ വകവെക്കാതെ, തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെ അഭിമാനപൂർവം, പ്രസ്‌തുത സ്‌പീച്ച് വീണ്ടും വീണ്ടും പ്രചരിപ്പിക്കുകയും ചേരിതിരിവ് സൃഷ്‌ടിക്കാൻ സാധ്യമായ രീതിയിൽ തുടർ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നു എന്നതും ചിന്തനീയമാണ്. കൃത്യമായ രാഷ്‌ട്രീയ-ഭരണകൂട-നീതിപീഠ പിന്തുണയില്ലാതെ ഈ ധൈര്യം ലഭിക്കില്ലെന്നാണ് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ മലബാർ ന്യൂസിനോട് പറഞ്ഞത്.

ഇദ്ദേഹം തുടരുന്നു; പ്രസ്‌ക്ളബ് ഓഫ് ഇന്ത്യ പോലുള്ള രാജ്യത്തിന്റെ നാലാം തൂണിന് ചുവട്ടിലിരുന്ന് നരസിംഗാനന്ദ് സരസ്വതി നടത്തിയ വിദ്വേഷ പ്രചരണത്തിൽ മാദ്ധ്യമ സംഘടനകളോ മാദ്ധ്യമ പ്രവർത്തകരോ കാര്യമായ രീതിയിൽ ശബ്‌ദിച്ചില്ല എന്ന് മാത്രമല്ല, ഉന്നത സ്‌ഥാനങ്ങളിലിരിക്കുന്ന ഇത്തരത്തിലുള്ള ആളുകൾ ഭാവിയിൽ ‘വിദ്വേഷ പ്രചരണം’ നടത്താതിരിക്കാൻ ആവശ്യമായ രീതിയിലുള്ള പ്രതിരോധം സൃഷ്‌ടിക്കാൻ പോലും മാദ്ധ്യമങ്ങൾക്കായില്ല എന്നത് ‘ഭയാനകമായ’ തിരിച്ചറിവാണ്.

2021 ഏപ്രിൽ 1നാണ് വിവാദ പൂജാരി നരസിംഗാനന്ദ് സരസ്വതി നടത്തിയ പ്രവാചക നിന്ദക്കെതിരെ ഡെൽഹി പോലീസ് കേസെടുത്തത്. നരസിംഗാനന്ദ് മുസ്‌ലിം സമൂഹത്തിനെതിരെ മതനിന്ദാപരമായ പരാമർശങ്ങള്‍ നടത്തുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തെളിവായി സ്വീകരിച്ചാണ് കേസെടുത്തിരിക്കുന്നത്.

വിദ്വേഷ പ്രചരണത്തിനും, മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153എ, 295എ എന്നീ വകുപ്പുകളാണ് നരസിംഗാനന്ദ് സരസ്വതിക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ ഇയാളെ അറസ്‌റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല.

Read Also: പ്രസ്‌ക്ളബ്ബിൽ മുഹമ്മദ് നബിയെ അവഹേളിച്ചു; നരസിംഗാനന്ദ് സ്വാമിക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE