വാളയാർ പെൺകുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് ചിഹ്‌നമായി ‘കുഞ്ഞുടുപ്പ്’

By Staff Reporter, Malabar News
MALABARNEWS-WALAYAR
Representational Image
Ajwa Travels

ധർമ്മടം: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മൽസരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്‌നം അനുവദിച്ചു. കുഞ്ഞുടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്‌നം.

ഫ്രോക്കാണ് തിരഞ്ഞെടുപ്പ് ചിഹ്‌നമായി ലഭിച്ചതെന്ന് വാളയാര്‍ സമര സമിതി സംഘാടകനായ സിആര്‍ നീലകണ്‌ഠൻ പറഞ്ഞു. ഈ ചിഹ്‌നം നല്‍കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ ചിഹ്‌നം അനുവദിച്ചത്.

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട തന്റെ പെണ്‍മക്കളുടെ നീതിക്ക് വേണ്ടിയാണ് ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മൽസരിക്കുന്നതെന്ന് അവർ നേരത്തെ വ്യക്‌തമാക്കിയിരുന്നു. സംഘപരിവാറിന്റെ ഒഴികെ ഏത് സംഘടനയുടെയും പിന്തുണ സ്വീകരിക്കുമെന്നും അവർ പറഞ്ഞിരുന്നു. തുടര്‍ഭരണമായാലും ഭരണം മാറിവന്നാലും തനിക്ക് നീതികിട്ടുന്നതു വരെ സമരം തുടരുമെന്ന് അവർ പറഞ്ഞു.

Read Also: ശബരിമലയും ലൗ ജിഹാദും മുഖ്യ വിഷയങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE