ഏപ്രിൽ ഒന്ന് മുതൽ ടൊയോട്ട വാഹനങ്ങളുടെ വില ഉയരും

By Staff Reporter, Malabar News
toyota-india
Ajwa Travels

ന്യൂഡെൽഹി: ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ ഇന്ത്യയിലെ മോഡലുകളുടെ വില വർധന പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ വിവിധ മോഡലുകളിൽ 4 ശതമാനം വില വർധനവ് ഉണ്ടാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിർമാണ ചിലവ് വർധിച്ചതിന്റെ ഫലമായാണ് വില ഉയർത്തുന്നത്.

ഫോർച്യൂണർ, ഇന്നോവ ക്രിസ്‌റ്റ തുടങ്ങിയ ജനപ്രിയ മോഡലുകൾ വിൽക്കുന്ന കമ്പനി, അസംസ്‌കൃത വസ്‌തുക്കൾ ഉൾപ്പെടെയുള്ളവയുടെ ചിലവ് കൂടുന്നതിനാലാണ് വില വർധിപ്പിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നോവ, ഫോർച്യൂണർ എന്നിവയ്‌ക്ക് പുറമെ അർബൻ ക്രൂയിസർ, ക്യാംറി എന്നീ മോഡലുകൾക്കാണ് വില കൂടുക.

പ്രതിബദ്ധതയുള്ളതും, ഉപഭോക്‌തൃ കേന്ദ്രീകൃതവുമായ കമ്പനി എന്ന നിലയിൽ, വർധിച്ചുവരുന്ന ചെലവുകളുടെ ആഘാതം ഉപഭോക്‌താക്കളിൽ കുറയ്‌ക്കുന്നതിന് ബോധപൂർവമായ എല്ലാ ശ്രമങ്ങളും തങ്ങൾ നടത്തിയിട്ടുണ്ടെന്ന് ടൊയോട്ട പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

Read Also: ഐപിഎൽ പതിനഞ്ചാം സീസണിന് ഇന്ന് കൊടിയേറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE