കുതിച്ചുയർന്ന് പെട്രോൾ വില; മഹാരാഷ്‌ട്രയിലും 100 കടന്നു

By Team Member, Malabar News
fuel price
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഇന്ധനവിലയിൽ തുടർച്ചയായ വർധന തുടരുന്നു. കഴിഞ്ഞ 5 ദിവസമായി തുടർച്ചയായി ഉയരുന്ന ഇന്ധനവിലയിൽ മഹാരാഷ്‌ട്രയിലും പെട്രോൾ വില 100 കടന്നു. രാജസ്‌ഥാനും, മധ്യപ്രദേശിനും പുറമെയാണ് ഇപ്പോൾ മഹാരാഷ്‌ട്രയിലും പെട്രോൾ വില 100 കടക്കുന്നത്. ഇന്ന് മഹാരാഷ്‌ട്രയിലെ പര്‍ഭാനിയിലാണ് പെട്രോള്‍ വില 100.20 രൂപയായത്. ഭോപ്പാലില്‍ വില 99.55 രൂപയാണ്.

രാജസ്‌ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ പെട്രോൾ വില 102.42 രൂപയും മധ്യപ്രദേശിലെ അനുപ്പൂരില്‍ 102.12 രൂപയുമായിരുന്നു വില. രാജ്യത്ത് രാജസ്‌ഥാനും മധ്യപ്രദേശുമാണ് പെട്രോളിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാറ്റ് ചുമത്തുന്നത്. കൂടാതെ ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 91.53 രൂപയും ഡീസല്‍ 82.06 രൂപയുമാണ്.

കേരളത്തിലെ കൊച്ചിയില്‍ പെട്രോള്‍ വില 91.63 രൂപയിലെത്തി. ഡീസല്‍ വില 86.48 രൂപയാണ്. അതേസമയം തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 93.51 രൂപയായും ഡീസല്‍ വില 88.25 രൂപയായും ഉയർന്നു. പെട്രോളിന് 1.14 രൂപയും ഡീസലിന് 1.33 രൂപയുമാണ് കഴിഞ്ഞ ഒരാഴ്‌ചക്കിടെ വര്‍ധിപ്പിച്ചത്.

Read also : ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ല; ബിജെപി സംസ്‌ഥാന ഘടകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE