കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വർധനവാണിത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി.തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 98 രൂപ 39 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ നിരക്ക്. മെയ് 4നു ശേഷമിത് 24ആം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
Read also: സത്യന് വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്: മാഷിന്റെ ‘സമയനിഷ്ഠ’ ഇന്നുമെനിക്ക് വിസ്മയം; ഷീല