തുടർച്ചയായി ഏഴാം ദിവസവും വിലവർധന; ഇന്ധനവില സർവകാല റെക്കോർഡിൽ

By Team Member, Malabar News
petrol
Representational image
Ajwa Travels

തിരുവനന്തപുരം : ഇന്ധനവിലയിൽ വർധന തുടരുന്നു. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ന് വില വർധന ഉണ്ടാകുന്നത്. ഇതോടെ രാജ്യത്ത് ഇന്ധനവില സർവകാല റെക്കോർഡിലെത്തി.

പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂടിയത്. സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും പെട്രോൾ വില 90ന് മുകളിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്നത്തെ പെട്രോൾ വില 90 രൂപ 61 പൈസയാണ്. കൂടാതെ ഡീസൽ വില 84 രൂപ 89 പൈസയായും ഉയർന്നു. ഒപ്പം തന്നെ കൊച്ചി നഗരത്തിൽ ഡീസൽ വില 83 രൂപ 48 പൈസയായും, പെട്രോൾ വില 88 രൂപ 93 പൈസയായും ഉയർന്നു.

പ്രതിദിനം ഉയരുന്ന ഇന്ധനവില സാധാരണ ജനങ്ങളുടെ ജീവിതത്തെ വളരെയധികം  ബാധിക്കുന്നുണ്ട്. ഇന്ധനവില ഉയരുന്നത് മൂലം ഉണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലവർധന സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്.

Read also : കർഷക സമരത്തിന് ഐക്യദാർഢ്യം; ഗാന്ധിജിയുടെ കൊച്ചുമകൾ ഗാസിപ്പൂരിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE